തിരുവനന്തപുരം: ആദ്യഘട്ട അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പ്ലസ് വണ്‍ സീറ്റിന് കടുത്ത ക്ഷാമം. അപേക്ഷിച്ചവരില്‍ പകുതിപ്പേരും മെറിറ്റ് സീറ്റിന് പുറത്തായി. 4,65,219 പേരാണ് അപേക്ഷിച്ചത്. 2,71,136 മെറിറ്റ് സീറ്റില്‍ 2,18,418 പേര്‍ക്കാണ് കിട്ടിയത്. മെറിറ്റില്‍ ബാക്കി 52,718 സീറ്റാണുള്ളത്. 1,21,318 പേര്‍ക്കാണ് ഇത്തവണ എല്ലാറ്റിനും എ പ്ലസ് നേടിയത്. കഴിഞ്ഞവര്‍ഷം ഇത് 41906 മാത്രമായിരുന്നു. അതായത് എല്ലാറ്റിനും എ പ്ലസ് നേടിയവര്‍ക്ക് പോലും മെറിറ്റ് സീറ്റില്ലാത്ത അവസ്ഥയാണ് നിലവില്‍. മലബാര്‍ ജില്ലകളിലും തിരുവനന്തപുരത്തും 20 ശതമാനം സീറ്റ് കൂട്ടിയെങ്കിലും അത് തികയുന്നില്ല.
നാളെ മുതല്‍ പ്രവേശന നടപടികള്‍ തുടങ്ങും. നാളെ രാവിലെ ഒന്‍പത് മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് പ്രവേശനം. കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വേണം പ്രവേശന നടപടികള്‍ എന്നാണ് വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശം.