ലക്‌നോ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. പടിഞ്ഞാറന്‍ യുപിയിലെ 73 മണ്ഡലങ്ങളിലുമായി 2.57 കോടി വോട്ടര്‍മാര്‍ ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കും.
2013ല്‍ സാമുദായിക കലാപം അരങ്ങേറിയ മുസാഫര്‍നഗര്‍, ഷംലി ഉള്‍പ്പെടെ 15 ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എസ്പിയും ബിഎസ്പിയും 24 വീതം സീറ്റുകളില്‍ വിജയിച്ചിരുന്നു. ബിജെപിക്ക് 11 സീറ്റുകളാണു ലഭിച്ചത്. ഇത്തവണ പടിഞ്ഞാറന്‍ യുപിയില്‍ ബിജെപി വന്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മഥുര മണ്ഡലത്തിലെ മൂന്നിടങ്ങളില്‍ വോട്ടിം തടസപ്പെട്ടിരിക്കുകയാണ്.
ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 73 മണ്ഡലങ്ങളിലെ നിലവിലെ കക്ഷിനില ഇങ്ങനെ: എസ്പിയും ബിഎസ്പിയും 24 സീറ്റുകള്‍ വീതം, ബിജെപി – 11, ആര്‍എല്‍ഡി – 9, കോണ്‍ഗ്രസ് – 5.