ന്യൂഡല്‍ഹി: യുദ്ധഭീതിയില്‍ നിലനില്‍ക്കുന്ന യുക്രൈനില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി എയര്‍ ഇന്ത്യയുടെ ആദ്യ പ്രത്യേക വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തി. 242 യാത്രക്കാരാണ് പുലര്‍ച്ചെ ഡല്‍ഹിയില്‍ തിരിച്ചെത്തിയത്.
‘യുക്രൈനിന്റെ ചില ഭാഗങ്ങളില്‍ മോശം അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഞങ്ങളെ തിരിച്ചെത്തിക്കാനുളള തീരുമാനം നല്ലതായിരുന്നു’. എന്ന് തമിഴ്‌നാട് സ്വദേശിയായ ഒരു വിദ്യാര്‍ത്ഥിനി പറഞ്ഞു. ‘ ഇന്ത്യയില്‍ തിരിച്ചെത്തിയതോടെ ആശങ്കയൊഴിഞ്ഞു’ എന്ന മറ്റൊരു വിദ്യാര്‍ത്ഥിയും പറഞ്ഞു.
വരും ദിവസങ്ങളില്‍ യുെ്രെകനില്‍ നിന്ന് കൂടുതല്‍ പേരെ എത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വ്യാഴം, ശനി ദിവസങ്ങളില്‍ രണ്ട് പ്രത്യേക വിമാനങ്ങള്‍ കൂടി ഉണ്ടാകുമെന്ന് എയര്‍ഇന്ത്യ അറിയിച്ചു. ഇതിനുളള ബുക്കിങ് നടപടികളും എയര്‍ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു.
യുക്രൈകനില്‍ സ്ഥിതി സങ്കീര്‍ണമായതോടെയാണ് എംബസി ഉദ്യോഗസ്ഥരേയും കുടുംബാംഗങ്ങളേയും, വിദ്യാര്‍ത്ഥികളേയും, ജോലി ചെയ്യുന്ന മറ്റ് ഇന്ത്യക്കാരേയും തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. യുക്രൈകനിലെ ഇന്ത്യന്‍ എംബസിയില്‍ വളരെ കുറച്ച് ജീവനക്കാര്‍ മാത്രമെ ഇനി തുടരുകയൊളളു. അത്യാവശ്യക്കാരല്ലാത്ത ഇന്ത്യക്കാര്‍ തിരിച്ചെത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.