റിയല്‍മി C33 ഫോണുകളുടെ ആദ്യ സെയിൽ ഇന്ന്

റിയല്‍മിയുടെ പുതിയ ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ ഇതാ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നു. റിയല്‍മി C33 എന്ന ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാര്‍ട്ട് ഫോണുകള്‍ വളരെ കുറഞ്ഞ ചിലവില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍ ആണ് . ആദ്യ സെയിലിലൂടെ ഈ സ്മാര്‍ട്ട് ഫോണുകള്‍ 8999 രൂപയ്ക്ക് വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ഇന്ന് ഉച്ച മുതല്‍ ഫ്ലിപ്പ്കാര്‍ട്ടിലൂടെ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .

ഈ സ്മാര്‍ട്ട് ഫോണുകളുടെ മറ്റു സവിശേഷതകള്‍ നോക്കാം .

ഡിസ്‌പ്ലേയുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.5 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയില്‍ ആണ് വിപണിയില്‍ എത്തിയിരിക്കുന്നത് .കൂടാതെ 1600 x 720 പിക്സല്‍ റെസലൂഷനും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ Unisoc T612 പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത് .

അതുപോലെ തന്നെ ആൻഡ്രോയിഡ് 12 ലാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ ഡ്യൂവല്‍ പിന്‍ ക്യാമറകളിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത് .50 മെഗാപിക്സല്‍ + 0.3 മെഗാപിക്സല്‍ ഡ്യൂവല്‍ പിന്‍ ക്യാമറകളും കൂടാതെ 5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറകളും ആണ് ഇതിനുള്ളത് .

ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകള്‍ & 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .11999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.എന്നാല്‍ ആദ്യ സെയിലില്‍ 8999 രൂപയ്ക്ക് വാങ്ങിക്കുവാന്‍ സാധിക്കുന്നു .

Top