റിയല്‍മി 8എസ് 5ജി സ്മാര്‍ട്ട്‌ഫോണിന്റെ ആദ്യ വില്‍പ്പന ആരംഭിച്ചു. ഫ്‌ലിപ്പ്കാര്‍ട്ട് വഴിയും കമ്പനിയുടെ ഔദ്യോഗിക സൈറ്റ് വഴിയുമാണ് വില്‍പ്പന നടക്കുന്നത്. ആദ്യ വില്‍പ്പനയില്‍ ഈ ഡിവൈസ് വാങ്ങുന്ന ആളുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും ലഭിക്കും.
റിയല്‍മി 8എസ് 5ജി സ്മാര്‍ട്ട്‌ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 17,999 രൂപയാണ് വില വരുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 19,999 രൂപ വിലയുണ്ട്. യൂണിവേഴ്‌സ് പര്‍പ്പിള്‍, യൂണിവേഴ്‌സ് ബ്ലൂ കളര്‍ ഓപ്ഷനുകളില്‍ ഈ ഡിവൈസ് ലഭ്യമാകും. റിയല്‍മി 8എസിന് ലഭിക്കുന്ന ലോഞ്ച് ഓഫറുകളില്‍ പ്രധാനപ്പെട്ടത് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് ഇഎംഐ ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 1,500 രൂപ കിഴിവ് ലഭിക്കും എന്നതാണ്.
റിയല്‍മി 8എസ് 5ജി സ്മാര്‍ട്ട്‌ഫോണില്‍ 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1,080×2,400 പിക്‌സല്‍) ഡിസ്‌പ്ലേയാണ് നല്‍കിയിട്ടുള്ളത്. 20: 9 അസ്പാക്ട് റേഷിയോ, 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 180Hz ടച്ച് സാമ്പിള്‍ റേറ്റ്, 90.5 ശതമാനം സ്‌ക്രീന്‍-ടു-ബോഡി റേഷിയോ, 600 നീറ്റ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുള്ള ഡിസ്‌പ്ലെയാണ് ഇത്. ഈ 5ജി സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത് ഒക്ട-കോര്‍ മീഡിയടെക്ക് ഡൈമെന്‍സിറ്റി 810 എസ്ഒസിയിയാണ്. 8ജിബി വരെ LPDDR4x റാമും 5ജിബി വരെ വെര്‍ച്വല്‍ റാം സപ്പോര്‍ട്ടും ഡിവൈസില്‍ ഉണ്ട്.
റിയല്‍മി 8എസ് 5ജിയില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഉള്ളത്. എഫ്/1.8 ലെന്‍സുള്ള 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, F/2.4 ലെന്‍സുള്ള 2 മെഗാപിക്‌സല്‍ മോണോക്രോം സെന്‍സര്‍, f/2.4 മാക്രോ ലെന്‍സുള്ള 2 മെഗാപിക്‌സല്‍ പോര്‍ട്രെയിറ്റ് സെന്‍സര്‍ എന്നിവയാണ് പിന്‍ ക്യാമറ സെറ്റപ്പില്‍ ഉള്ളത്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി എഫ്/2.1 ലെന്‍സുള്ള 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സറും സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ട്.
128 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജാണ് ഫോണില്‍ ഉള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി 1 ടിബി വരെ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാനും കഴിയും. കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി വോള്‍ട്ടി, വൈഫൈ 802.11ac, ബ്ലൂടൂത്ത് v5.1, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ നല്‍കിയിട്ടുണ്ട്. ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, മാഗ്‌നെറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയും ഡിവൈസില്‍ ഉണ്ട്. 33W ഡാര്‍ട്ട് ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റിയല്‍മി 8എസ് 5ജി സ്മാര്‍ട്ട്‌ഫോണിലുള്ളത്. ഈ ഡിവൈസ് ആന്‍ഡ്രോയിഡ് 11 ബേസ്ഡ് റിയല്‍മി യുഐ 2.0ല്‍ പ്രവര്‍ത്തിക്കുന്നു.