ബഞ്ചാര ഭാഷയിലെ ആദ്യ ഗാനം; പരമ്പരാഗത വേഷമണിഞ്ഞ് സ്റ്റുഡിയോയിലെത്തി കെഎസ് ചിത്ര

ഞ്ചാര ഭാഷയില്‍ ആദ്യമായി ഗാനമാലപിച്ച് ഗായിക കെ.എസ്.ചിത്ര. സഞ്ജീവ് കുമാര്‍ റാത്തോഡ് സംവിധാനം ചെയ്യുന്ന ‘ആംദര്‍ നിവാസ്’ എന്ന ചിത്രത്തിനു വേണ്ടിയാണ് ചിത്രയുടെ പാട്ട്. വിനായക് പവാറിന്റെ വരികള്‍ക്ക് എം.എല്‍.രാജയാണ് ഈണം പകര്‍ന്നിരിക്കുന്നത്. എം.ശ്രീനിവാസ് ചവാന്‍ ആണ് ചിത്രക്കൊപ്പ്ം പാടുന്നത്.

ബഞ്ചാര ഭാഷയില്‍ പാട്ട് പാടാന്‍ താന്‍ ശ്രമിച്ചെന്നും ഇത് തന്റെ ആദ്യ അനുഭവമാണെന്നും ചിത്ര സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. പരമ്പരാഗത ബഞ്ചാര വേഷമണിഞ്ഞുള്ള ചിത്രങ്ങളും, ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോടുള്ള നന്ദിയും ചിത്ര നന്ദി അറിയിച്ചിട്ടുമുണ്ട്.

ചിത്രയെക്കൊണ്ടു പാട്ട് പാടിപ്പിക്കാനായതിന്റെ സന്തോഷം സംവിധായകന്‍ സഞ്ജീവ് കുമാര്‍ റാത്തോഡും പങ്കുവച്ചിട്ടുണ്ട്. വിവിധ ഭാഷകളിലായി 25000ലധികം പാട്ടുകള്‍ പാടിയ മഹാപ്രതിഭയ്‌ക്കൊപ്പം കൈ കോര്‍ക്കാനായത് തന്റെ ഭാഗ്യമാണെന്നും അദ്ദേഹം കുറിച്ചു.

Top