160 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം; റെഡ് ക്രോസിന് ആദ്യ വനിതാ പ്രസിഡന്റ്

ജനീവ: ഇന്റര്‍നാഷനല്‍ കമ്മിറ്റി ഓഫ് ദ് റെഡ് ക്രോസിന്റെ (ഐസിആര്‍സി) അടുത്ത പ്രസിഡന്റായി സ്വിസ്‌ലർലൻഡിലെ ഉന്നത നയതന്ത്രജ്ഞയായ മിര്‍ജാന സ്‌പോല്‍ജാറിക് എഗറിനെ തിരഞ്ഞെടുത്തു.

റെഡ് ക്രോസിന്റെ 160 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത പ്രസിഡന്റാകുന്നത്. നിലവില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ഡവലപ്‌മെന്റ് പ്രോഗ്രാം (യുഎന്‍ഡിപി) ഉപമേധാവിയാണ് എഗര്‍.

ഇപ്പോഴത്തെ പ്രസിഡന്റ് പീറ്റര്‍ മോറര്‍ അടുത്ത വര്‍ഷം സെപ്റ്റംബറിലാണു സ്ഥാനമൊഴിയുക. ഒക്ടോബര്‍ ഒന്നിനാണ് എഗര്‍ സ്ഥാനമേല്‍ക്കുക. 4 വര്‍ഷമാണു കാലാവധി.

 

Top