ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഒരു വിക്കറ്റ് ജയം

women-cricket

നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയം നേടി ഇന്ത്യന്‍ വനിതകള്‍. ഒരു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 207 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 49.1 ഓവറില്‍ ലക്ഷ്യം കണ്ടു.

ഇന്ത്യയ്ക്കായി അര്‍ധസെഞ്ചുറി നേടിയ സ്മൃതി മന്ദാന ബാറ്റിംഗിലും നാലു വിക്കറ്റുകള്‍ നേടിയ പൂനം യാദവ് ബോളിംഗിലും തിളങ്ങി. 109 ബോളുകള്‍ നേരിട്ട സ്മൃതി 86 റണ്‍സാണ് നേടിയത്. സ്‌കോര്‍: ഇംഗ്ലണ്ട് 207/10 (49.3), ഇന്ത്യ 2018/9 (49.1).

Top