കൊല്ലം: കൊല്ലത്തെ മത്സ്യ മാര്‍ക്കറ്റുകളില്‍ നിന്നും പിടിച്ചെടുത്ത പഴകിയ മത്സ്യങ്ങള്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. കൊല്ലം, കാവനാട്, രാമന്‍കുളങ്ങര എന്നിവിടങ്ങളിലെ മത്സ്യ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യങ്ങള്‍ പിടിച്ചെടുത്തത്. രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടോയെന്നറിയാന്‍ കിറ്റുപയോഗിച്ചുള്ള പരിശോധനയും തുടരുന്നുണ്ട്.
ട്രോളിങ് നിരോധനം നിലവില്‍ വന്ന ശേഷം ഭക്ഷ്യ സുരക്ഷാ വകുപ്പ് മത്സ്യ മാര്‍ക്കറ്റുകളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.