ഇടുക്കി: പച്ചമീനില്‍ പല്ലിയെ കണ്ടെത്തിയെന്ന ആരോപണമുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപാരസ്ഥാപനത്തില്‍ കയറി ജീവനക്കാരനെ ആക്രമിച്ചതായി പരാതി.
മൂന്നാറിലെ മത്സ്യമൊത്തവില്‍പ്പന ശാലയിലാണ് സംഭവം നടന്നത്. ആക്രമണത്തില്‍ പരിക്കേറ്റ സ്ഥാപനത്തിലെ ജീവനക്കാരന്‍ ഇ എസ് അഖിലിനെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ വിറ്റ ഒരു കിലോ കേരമത്സ്യത്തില്‍ പല്ലിയെ കണ്ടെന്നാണ് ആരോപണം. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.