10 മത്സ്യബന്ധന യാനങ്ങള്‍, 25 രൂപയ്ക്ക് മണ്ണെണ്ണ; പ്രഖ്യാപനവുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് പത്ത് ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ നല്‍കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കൊച്ചി ഷിപ്പ്‌യാര്‍ഡ് മുഖേനയാണ് ഇവ നല്‍കുക. എട്ട് മാസത്തിനുള്ളില്‍ യാനങ്ങള്‍ വിതരണം ചെയ്യും. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നിര്‍മിച്ച വീടുകള്‍, ഫ്‌ലാറ്റുകള്‍ എന്നിവയും തുറന്നു കൊടുക്കും.

മാര്‍ച്ച് മുതല്‍ മണ്ണെണ്ണ ലിറ്ററിന് 25 രൂപ നിരക്കില്‍ കൊടുക്കും. 177 കോടി സബ്സിഡി ഇതുവരെ കൊടുത്തുവെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.

Top