fisheries minister statement

തിരുവനന്തപുരം: വലിയതുറയില്‍ നാല് വര്‍ഷമായി ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് പട്ടയം നല്‍കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ. ഇവര്‍ക്ക് ഭവനനിര്‍മ്മാണത്തിനുള്ള തുകയും നല്‍കും. കടലോരത്ത് 50 മീറ്റര്‍ അകലത്തില്‍ താമസിക്കുന്ന കുടുംബങ്ങളെ പൂര്‍ണ്ണമായും മാറ്റി പാര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട് നാലു വര്‍ഷമായി വലിയതുറയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന 13 കുടുംബങ്ങള്‍ക്കാണ് മൂന്ന് സെന്റ് വീതം ഭൂമി നല്‍കുമെന്ന് ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം മന്ത്രി പ്രഖ്യാപിച്ചത്. വീട് വെക്കാന്‍ രണ്ട് ലക്ഷം രൂപ വീതം നല്‍കും. ഭൂമിയുടെ പട്ടയം വേഗത്തില്‍ കൈമാറുമെന്നും മന്ത്രി അറിയിച്ചു.

ഇപ്പോള്‍ ക്യാമ്പില്‍ കഴിയുന്ന 161 കുടുംബങ്ങള്‍ക്കും അതിവേഗം പട്ടയം നല്‍കും. കടല്‍ക്ഷോഭം തടയാന്‍ കടല്‍ഭിത്തി നിര്‍മ്മിക്കുമെന്നും മന്ത്രി അറിയിച്ചു

Top