കാസര്‍കോട്: കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ വേനല്‍ കടുക്കുന്നു. കാസര്‍കോട് ജില്ലയില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി. കനത്ത ചൂടില്‍ മത്സ്യ തൊഴിലാളിക്ക് സൂര്യ താപമേറ്റതായി റിപ്പോര്‍ട്ട്.
നീലേശ്വരത്ത് പുഴയില്‍ ചൂണ്ടയിടാന്‍ പോയ നീലേശ്വരം തൈക്കടപ്പുറം സ്വദേശി ഷാജനാണ് സൂര്യാതപത്തില്‍ പൊള്ളലേറ്റത്. കഴുത്തിലും, പുറത്തും പൊള്ളലേറ്റതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ രണ്ടാഴ്ചയായി ജില്ലയില്‍ തപനില കുത്തനെ ഉയരുകയാണ്. പകല്‍ സമയത്തെ കുറഞ്ഞ താപനില മുപ്പത് ഡിഗ്രി സെല്‍ഷ്യസ്. ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് ചെറിയ മഴ ലഭിച്ചെങ്കിലും ചൂടിന്റെ കാഠിന്യം തെല്ലും കുറഞ്ഞിട്ടില്ല. വേനല്‍ കനത്തതോടെ ജില്ലയിലെ മിക്ക പുഴകളും വറ്റിവരണ്ടു. പല ഭാഗങ്ങളിലും കുടിവെള്ള ക്ഷാമാവും രൂക്ഷമാണ്.