സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് ആരോപണം

cpm

നടുവില്‍: നടുവിലില്‍ മത്സ്യത്തൊഴിലാളിയായ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. അമ്പഴത്തിനാല്‍ പ്രജീഷിനാണ് (21) വെട്ടേറ്റത്.

നടുവില്‍ ടൗണില്‍ മത്സ്യവില്‍പന നടത്തുന്നതിനിടെയാണ് പ്രജീഷിനെ ഒരു സംഘം ആക്രമിച്ചത്. ആക്രമണത്തിനിടെ ബൈക്കില്‍ രക്ഷപ്പെട്ട പ്രജീഷിനെ പിന്തുടര്‍ന്നെത്തിയ സംഘം മണ്ടളം എസ്എന്‍ഡിപി മന്ദിരത്തിന് സമീപത്തു വച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

തലയ്ക്കും പുറത്തും വെട്ടു കൊണ്ട പ്രജീഷിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഎം ആരോപിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Top