തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന നെയ്യാറ്റിന്‍കരയില്‍ മത്സ്യത്തൊഴിലാളികള്‍ ദേശീയപാത ഉപരോധിക്കുന്നു.
കടലിലെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.
അതേസമയം ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരണമെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
മത്സ്യത്തൊളിലാളികളുടെ മൃതദേഹം ഒഴുകി നടക്കുന്നതില്‍ ആശങ്കയുണ്ടെന്നും, നേവിയുടെ തിരച്ചില്‍ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ അടിയന്തര സാഹചര്യം നേരിടാന്‍ കേരളത്തിന് സാമ്പത്തിക സഹായം ആവശ്യമാണ്.
കേരളത്തിന് പ്രത്യേക പാക്കേജ് എന്ന കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മാത്രമേ പറയാനാകൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വൈകീട്ട് അഞ്ചരക്കാണ് മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി കുടിക്കാഴ്ച നടത്തുന്നത്