മത്‌സ്യം കഴിക്കരുതെന്ന പ്രചരണം; പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം: മത്‌സ്യം കഴിക്കരുതന്നെ വ്യാജ പ്രചരണത്തിനെതിരെ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളി യൂണിയന്‍. സെക്രട്ടറിയേറ്റിനു മുന്നിലാണ് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

മീനും കപ്പയും വേവിച്ചു കഴിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്. സംസ്ഥാനത്ത് പലയിടങ്ങളില്‍ മായം കലര്‍ന്ന മത്സ്യം പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിലാണ് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ പിടികൂടുന്ന മീനിന്റെ ഗുണനിലവാരത്തെ കുറിച്ച് പ്രചരണം നടത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. പുറത്തു നിന്ന് കൊണ്ടുവരുന്ന മത്സ്യത്തിലാണ് മായം കലര്‍ന്നിട്ടുള്ളത്. അവ പിടിച്ചെടുക്കേണ്ടത് ചെക് പോസ്റ്റുകളിലാണ്. എന്നാല്‍ തദ്ദേശീയമായി പിടിക്കുന്ന മത്‌സ്യങ്ങളില്‍ മായമില്ല, ഇക്കാര്യം പറയേണ്ട സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. ഇതുമൂലം കടലില്‍ നിന്ന് പിടിക്കുന്ന മത്‌സ്യത്തിന് വിലകിട്ടുന്നില്ല തൊഴിലാളികള്‍ പറയുന്നു.

Top