കന്യാകുമാരി: ഗോവയ്ക്ക് സമീപം ബോട്ട് തകര്‍ന്ന് കാണാതായ മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതര്‍. കന്യാകുമാരി വള്ളവിളയില്‍ നിന്ന് പോയ ബോട്ടിലെ 11 പേരെ ശനിയാഴ്ച കാണാതായിരുന്നു. രാവിലെ ബോട്ട് ഉടമ ഫ്രാങ്കളിന്‍ ജോസഫ് ഭാര്യയെ ഫോണില്‍ വിളിച്ചു.
സുരക്ഷിതര്‍ ആണെന്നും കപ്പല്‍ ഇടിച്ചതാണ് ബോട്ട് തകരാന്‍ കാരണം എന്ന് പറഞ്ഞതായും ബന്ധുക്കള്‍ അറിയിച്ചു. ബോട്ടിന്റെ എന്‍ജിനുള്ള ഭാഗം കേടുപാട് പറ്റാത്തതിനാല്‍ യാത്ര തുടരാന്‍ കഴിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ മിക്കവര്‍ക്കും സാരമായ പരിക്കുണ്ട്.
വെള്ളിയാഴ്ച തേങ്ങാപട്ടണം ഹാര്‍ബറില്‍ തിരിച്ചെത്തും. ശനിയാഴ്ച ബോട്ടിന്റെ അവശിഷ്ടങ്ങള്‍ ഗോവന്‍ തീരത്ത് നിന്ന് 600 നോട്ടിക്കല്‍ മൈല്‍ അകലെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മുംബൈ കോസ്റ്റ് ഗാര്‍ഡും മറ്റു ബോട്ടുകളില്‍ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തെരച്ചില്‍ നടത്തി വരികയായിരുന്നു.