ലഭ്യത കുറഞ്ഞു; ഗള്‍ഫ് വിപണിയില്‍ മത്സ്യങ്ങള്‍ക്ക് വില ഉയര്‍ന്നു

fish-market

ദമ്മാം: മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതു മൂലം ഗള്‍ഫ് വിപണിയില്‍ മത്സ്യങ്ങള്‍ക്ക് വില ഉയര്‍ന്നു.

കടലിലെ ചൂട് കൂടിയതിനാലും മത്സ്യബന്ധനം ഫലപ്രദമല്ലാത്തതുമാണ് മാന്ദ്യത്തിന് കാരണം. ചെമ്മീനിന്റെ സീസണ്‍ തുടങ്ങുന്നതിനാല്‍ ചെറുകിട മത്സ്യബന്ധനം നടക്കാത്തതും ക്ഷാമത്തിന് കാരണമായിട്ടുണ്ട്. ചെറു മത്സ്യങ്ങളെ പിടിക്കാത്തതും വിപണിയെ ബാധിച്ചിട്ടുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.

കൂടാതെ കാലാവസ്ഥ വ്യതിയാനം, ആഗോള താപനം, നിരോധിത വലകളും മറ്റും ഉപയോഗിച്ചുള്ള അനിയന്ത്രിതമായ മത്സ്യ ബന്ധനം തുടങ്ങിയ കാരണങ്ങളാല്‍ ആഗോള തലത്തില്‍ തന്നെ സമുദ്ര സമ്പത്ത് ഗണ്യമായി കുറഞ്ഞതായി പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.

Top