കൊച്ചി: ചൂണ്ടയില്‍ കൊരുത്ത മീനിനെ പിടിക്കുവാന്‍ പുഴയില്‍ ചാടിയ യുവാവ് മുങ്ങി മരിച്ചു.എരൂര്‍ അയനാറത്തറയില്‍ പരേതനായ രഞ്ചന്റെ മകന്‍ രബീഷ് (34) ആണ് മരിച്ചത്. ടെമ്പോ ട്രാവലര്‍ ഡ്രൈവറാണ് രബീഷ്
എരൂര്‍ അറയ്ക്കടവ് പാലത്തിന് സമീപത്തായിരുന്നു അപകടം. ചൂണ്ടയില്‍ മീന്‍ കൊത്തിയിട്ടുണ്ടോ എന്നറിയാനായി ടങ്കീസില്‍ കെട്ടിയിരുന്ന പ്ലാസ്റ്റിക് കാലികുപ്പി ദൂരേക്ക് ഒഴികിപ്പോകുന്നത് കണ്ട യുവാവ് ചൂണ്ട യുമായി പുഴയിലേക്ക് ചാടി മീനിനെ പിടിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഒഴുക്കില്‍പെടുകയായിരുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴമൂലം പുഴയില്‍ ശക്തമായഒഴുക്കുമുണ്ടായിരുന്നു.
സമീപത്തുണ്ടായിരുന്നവര്‍ യുവാവ് മുങ്ങിത്താഴുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ തൃപ്പൂണിത്തുറ ഫയര്‍ ഫോഴ്സ് എത്തി നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ പുഴക്ക് അക്കരെ സൈഡില്‍ നിന്നും മൃതദേഹം കണ്ടെത്തി.