കൊല്ലം: കൊല്ലം വള്ളിക്കാവില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന കണ്ണൂര്‍ സ്വദേശിയായ മത്സ്യബന്ധന തൊഴിലാളി ആത്മഹത്യ ചെയ്തു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി സുദേവന്‍ (43) ആണ് ആത്മഹത്യ ചെയ്തത്. പനി ബാധിച്ചതിനെത്തുടര്‍ന്നാണ് ഇയാളെ കഴിഞ്ഞ ദിവസം നിരീക്ഷണത്തിലാക്കിയത്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.