ചരിത്രം കുറിച്ച പെണ്‍മ; ശ്രീധന്യ ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനി

കല്‍പ്പറ്റ: കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി ചുമതലയേല്‍ക്കാനൊരുങ്ങി വയനാട്ടിലെ ആദ്യ സിവില്‍ സര്‍വ്വീസുകാരിയും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ സിവില്‍ സര്‍വീസ് റാങ്ക് ജേതാവുമായ ശ്രീധന്യ. വയനാട്ടില്‍ പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ സ്വദേശിയായ ശ്രീധന്യ പട്ടികവര്‍ഗ വിഭാഗത്തിലെ കുറിച്യ സമുദായംഗമാണ്.

തരിയോട് നിര്‍മല ഹൈസ്‌കുളിലായിരുന്നു ശ്രീധന്യയുടെ പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദമെടുത്ത ശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ശ്രീധന്യ സിവില്‍ സര്‍വ്വീസ് സ്വന്തമാക്കിയത്. സിവില്‍ സര്‍വീസില്‍ 410-ാം റാങ്കാണ് ശ്രീധന്യ കരസ്ഥമാക്കിയത്.

Top