കൊടുങ്ങല്ലൂര്‍-തൃശൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാപ്രാണത്ത് വെച്ച് ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഭവത്തില്‍ കലാശിച്ചത്. കരുവന്നൂര്‍ ചെറിയപാലത്തിന് സമീപം ഇവര്‍ ബസ് തടയുകയും കണ്ടക്ടര്‍ വെള്ളാങ്ങല്ലൂര്‍ കോക്കാടന്‍ വീട്ടില്‍ ഗ്ലാഡിനെ കുത്തിപ്പരിക്കേല്‍പിക്കുകയുമായിരുന്നു.
സംഭവത്തില്‍ ചെറിയപാലം പുത്തന്‍പുരക്കല്‍ അക്ഷയ് എന്ന അച്ചു (19), അരിപ്പാലത്ത് നടുവത്ത് പറമ്പില്‍ വിനു സന്തോഷ് എന്ന ബോബ് വിനു (22), മാടക്കത്തറ വടക്കുട്ട് ദിനേഷ് എന്ന ദിനേഷ് കുട്ടന്‍ (25), പുത്തൂര്‍ തൃശൂര്‍ക്കാരന്‍ സാജന്‍ എന്ന തീക്കാറ്റ് സാജന്‍ (21), മാന്ദാമംഗലം പുത്തന്‍പുരക്കല്‍ അഖില്‍ എന്ന കട്ടി വിഷ്ണു (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവ ശേഷം ഒളിവില്‍ പോയ ഇവരെ മാള മാണിയാംകാവില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. വധശ്രമമടക്കം പല കേസുകളിലും ഉള്‍പ്പെട്ടവരാണ് പ്രതികള്‍.
ജില്ല പൊലീസ് മേധാവി ജി. പൂങ്കുഴലിയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.ആര്‍. രാജേഷിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക സംഘത്തിലെ ചേര്‍പ്പ് എസ്.എച്ച്.ഒ ടി.വി. ഷിബു, മാള എസ്.എച്ച്.ഒ ഷോജോ വര്‍ഗീസ്, ചേര്‍പ്പ് എസ്.ഐ മഹേഷ് കുമാര്‍, ഇരിങ്ങാലക്കുട എസ്.ഐ ഷറഫുദ്ദീന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.