കൊല്‍ക്കത്ത: അഞ്ച് ബംഗ്ലാദേശി ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി സൂചന. ജമാത്ത് ഉല്‍ മുജാഹിദീന്‍(ജെ.എം.ബി) എന്ന നിരോധിത സംഘടനയുടെ പ്രവര്‍ത്തകരാണിവര്‍. ബംഗ്ലാദേശില്‍ തീവ്രവാദം അമര്‍ച്ചചെയ്യാന്‍ രൂപീകരിച്ച പ്രത്യേക സേനയായ റാപ്പിഡ് ആക്ഷന്‍ ബറ്റാലിയനാണ്(ആര്‍.എ.ബി) വിവരം ഇന്ത്യന്‍ അധികൃതരെ അറിയിച്ചത്.
ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അബ്ദുള്ള ഖാന്‍ കമാലിന്റെ ഇന്ത്യാ സന്ദര്‍ശത്തിന് മുന്നോടിയായാണ് വിവരം പുറത്തു വന്നിരിക്കുന്നത്. നാളെ ഇന്ത്യയിലെത്തുന്ന കമാല്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി ഈ വിഷയം ചര്‍ച്ച ചെയ്യും.
ഭീകരരില്‍ കാനഡയില്‍ നിന്നും നാടുകടത്തപ്പെട്ട തമിം അഹമ്മദ് ചൗധരിയാണ് ബംഗ്ലാദേശില്‍ ഐ.എസിന്റെ പ്രവര്‍ത്തനം ഏകോപിക്കുന്നത്. 2011 ന് ശേഷം ബംഗ്ലാദേശില്‍ നിന്നും കാണാതായ 68 പേരുടെ ലിസ്റ്റ് മൂന്ന് ദിവസം മുമ്പ് ആര്‍.എ.ബി. പുറത്തു വിട്ടിരുന്നു. ഇവരില്‍ അഞ്ച് പേരാണ് ഇന്ത്യയിലേക്ക് കടന്നതായി സംശയിക്കുന്നത്. ഇതിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ ആസാം, മേഘാലയ എന്നീ സംസ്ഥനങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.
രണ്ട് മാസം മുമ്പ് ചിറാങ് ജാല്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന ജെ.എം.ബി ഭീകരരുടെ ക്യാമ്പ് ആസാം പൊലീസ് തകര്‍ത്തിരുന്നു. പ്രദേശിക യുവാക്ക് പരിശീലനം നല്‍കാനായിരുന്നു ക്യാമ്പ് സ്ഥാപിച്ചിരുന്നത്.