കല്‍ക്കരി ഹീറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് ഒരു വീട്ടിലെ അഞ്ച് കുഞ്ഞുങ്ങള്‍ മരിച്ചു; ദുരന്തം ഉറങ്ങുന്നതിനിടെ

ലക്‌നൗ: ഒന്നിച്ചുറങ്ങാന്‍ പോയ ഒരു വീട്ടിലെ അഞ്ച് കുഞ്ഞുങ്ങള്‍ പിറ്റേന്ന് മരിച്ച നിലയില്‍ കണ്ടെത്തി. യുപിയിലെ അമോറയിലാണ് സംഭവം. കല്‍ക്കരി ഹീറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് കുട്ടികള്‍ മരിച്ചത്. മരിച്ച അഞ്ച് കുഞ്ഞുങ്ങളും ഒരു വീട്ടിലെ അംഗങ്ങളാണ്. മുതിര്‍ന്നവര്‍ ഉള്‍പ്പെടെ ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നത്.

2 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അടച്ചിട്ട മുറിയില്‍ ഓക്‌സിജന്‍ കുറഞ്ഞതോടെ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന ഇവര്‍ ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട് തുറക്കാതെ വന്നതോടെയാണ് നാട്ടുകാരെത്തി വീട് പൊളിച്ച് അകത്തു കടന്നത്. ഉത്തരേന്ത്യയില്‍ ഇപ്പോള്‍ അതിശൈത്യമാണ് നിലനില്‍ക്കുന്നത്.

Top