രാജസ്ഥാൻ: കളിക്കുന്നതിനിടെ ധാന്യപ്പുരയിൽ കുടുങ്ങിയ അഞ്ച് കുട്ടികൾക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ബിക്കാനീറിലാണ് സംഭവം. കാലിയായിരുന്ന ധാന്യപ്പുരയിൽ ഓരോരുത്തരായി കയറിയതിനു പിന്നാലെ കണ്ടയ്നർ അടയുകയും കുട്ടികൾ ഇതിൽ കുടുങ്ങുകയുമായിരുന്നു. 4 മുതൽ 8 വയസ്സ് വരെയുള്ള കുട്ടികൾ മരിച്ചവരിൽ ഉൾപ്പെടുന്നു.
കുട്ടികളുടെ അമ്മ നടത്തിയ തെരച്ചിലിലാണ് കണ്ടയ്നറിനുള്ളിൽ നിന്ന് ഇവരെ കണ്ടെത്തിയത്. കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.