കര്‍ണാടക ഊര്‍ജമന്ത്രിയുടെ വസതിയില്‍ നിന്നും ആദായനികുതി വകുപ്പ് അഞ്ചുകോടി കണ്ടെത്തി

കര്‍ണാടക: കര്‍ണാടക ഊര്‍ജമന്ത്രി ഡി കെ ശിവകുമാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് ആദായനികുതി വകുപ്പ് അഞ്ചുകോടി രൂപ കണ്ടെടുത്തു.

ഡല്‍ഹിയിലും ബംഗളൂരുവിലുമായി ശിവകുമാറുമായി ബന്ധപ്പെട്ട 29 സ്ഥലത്ത് ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരികയാണ്.

ഡി കെ ശിവകുമാര്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന പരാതിയിലാണ് പരിശോധന നടന്നതെന്നും ഗുജറാത്ത് എംഎല്‍എമാരുമായി പരിശോധനയ്ക്ക് ബന്ധമില്ലെന്നും ആദായനികുതി വകുപ്പ് വിശദീകരിച്ചിരുന്നു.

Top