കുവൈറ്റ് സിറ്റി: ബക്രീദ് പ്രമാണിച്ച് കുവൈറ്റില്‍ അഞ്ചു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു.
വ്യാഴാഴ്ച(ഓഗസ്റ്റ് 31) മുതല്‍ അഞ്ചു ദിവസത്തേക്കാണ് അവധിയെന്ന് കുവൈറ്റ് കാബിനറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തിങ്കളാഴ്ച വരെ അവധി തുടരും. സെപ്റ്റംബര്‍ ഒന്നിനാണ് ബക്രീദ്.