മുംബൈ ഫ്ളാറ്റ് സമുച്ചയത്തില്‍ തീപിടിത്തം; അഞ്ച് മരണം

fire

മുംബൈ : ചെമ്പൂർ തിലക് നഗറിലെ ഫ്ലാറ്റ് സമുച്ചയത്തിന്റെ 14 -ാം നിലയിൽ തീപിടുതത്തിൽ മരണം ഏഴായി. തീ പൂർണ്ണമായി അണച്ചെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായി വരുന്നേതെയൊള്ളൂവെന്ന് അഗ്നിശമന സേന അറിയിച്ചു.

തിലക് നഗറിലെ 35 നില കെട്ടിടത്തിന്റെ പതിന്നാലാം നിലയില്‍ ഇന്നലെ വൈകീട്ട് 7.46 ഓടുകൂടിയാണ് ആദ്യം തീ ശ്രദ്ധയില്‍പ്പെട്ടത്. 7.51 നാണ് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്നും അഗ്നിശമനാ സേന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മരിച്ച സുനിതാ ജോഷി (72), ബാലചന്ദ്ര ജോഷി (72), സുമന്‍ ജോഷി (83), സരള സുരേഷ് (52), ലക്ഷ്മിബെന്‍ പ്രേംജി (83) എന്നിവരെ തിരിച്ചറിഞ്ഞു. ഇവരുടെ അയല്‍വാസിയായിരുന്ന ഒരാള്‍ക്കും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി ഒരു അഗ്നിശമന സേനാ ഉദ്യോഗസ്ഥനും പരിക്കേറ്റു.

Top