കൊച്ചി: പാലക്കാട്-എറണാകുളം മെമു ട്രെയിന്‍ പാളം തെറ്റിയ സംഭവത്തില്‍ ഉത്തരവാദികളായ അഞ്ച് ഉദ്യോഗസ്ഥരെ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു. ടെക്‌നിക്കല്‍, ഓപ്പറേഷണല്‍, സിഗ്നലിംഗ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കളമശേരി റെയില്‍വേ സ്റ്റേഷനു സമീപം വ്യാഴാഴ്ച രാവിലെ 11:45നായിരുന്നു മെമു പാളം തെറ്റിയത്.പ്ലാറ്റ്ഫോമിലേക്കു കയറുന്നതിനു മുമ്പ് മുന്‍ഭാഗത്തെ എഞ്ചിനും തൊട്ടു ചേര്‍ന്നുള്ള കോച്ചുമാണു പാളം തെറ്റിയത്. വിവരമറിഞ്ഞ് റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.അപകടത്തെത്തുടര്‍ന്നു തൃശൂര്‍-എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതം നിലച്ചിരുന്നു.അപകടത്തില്‍ ആളപായമില്ല.