പുതുവര്‍ഷത്തില്‍ മലയാള സിനിമയില്‍ റിലീസിനൊരുങ്ങുന്നത് അഞ്ച് സിനിമകള്‍. കൊവിഡാനന്തരം തിയേറ്ററുകളില്‍ എത്താന്‍ മടിച്ച പ്രേക്ഷകര്‍ ആവശ്യപ്പെട്ട ‘തിയേറ്റര്‍ എക്‌സ്പീരിയന്‍സ്’ സിനിമകളുടെ വലിയ നിരയാണ് ഈ വര്‍ഷം റിലീസിനൊരുങ്ങുന്നത്. 2024ലെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് തിയേറ്ററുകളില്‍ എത്തുന്നത് അഞ്ച് സിനിമകളാണ്.
ആട്ടം
അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ ഉള്‍പ്പെടെ പ്രദര്‍ശനം നടത്തി കൈയ്യടി നേടിയ ആട്ടം ആത്മവിശ്വാസത്തോടെയാണ് തിയേറ്ററുകളില്‍ എത്തുന്നത്. നവാഗതനായ ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ചിത്രത്തില്‍ സെറിന്‍ ഷിഹാബ്, വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍, നന്ദന്‍ ഉണ്ണി എന്നിവര്‍ക്ക് പുറമെ ഒമ്പത് പുതുമുഖങ്ങളും പ്രധാന അഭിനേതാക്കളാണ്. അനുരുദ്ധ് അനീഷാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ബേസില്‍ സി ജെ സംഗീതം നിര്‍വഹിച്ചിരിക്കുന്നു.
മാംഗോമുറി
ലാലി പി എം, ജാഫര്‍ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു രവി ശക്തി സംവിധാനം ചെയ്ത ‘മാംഗോമുറി’യാണ് ഇന്ന് തിയേറ്ററുകളിലെത്തുന്ന മറ്റൊരു ചിത്രം. ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ആദ്യ പകുതിയും അതിന് ഉത്തരം ലഭിക്കുന്ന രണ്ടാം പകുതിയുമാകും സിനിമ. സിബി തോമസ്, ശ്രീകാന്ത് മുരളി, ടിറ്റോ വില്‍സണ്‍, അര്‍പ്പിത്, അജിഷ പ്രഭാകരന്‍, ബിനു മണമ്പൂര്‍ തുടങ്ങിയവരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സതീഷ് മനോഹര്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും തോമസ് സൈമണും ചേര്‍ന്നാണ്.
പാളയം പി സി
കോട്ടയം രമേഷ്, രാഹുല്‍ മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി എം അനില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാളയം പി സി’. ഫാമിലി ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സത്യചന്ദ്രന്‍ പോയില്‍ കാവ്, വിജിലേഷ് കുറുവാലൂര്‍ എന്നിവര്‍ ചേര്‍ന്നാണ്. ശബരിമല കയറിയ ഒരു സ്ത്രീക്ക് സംരക്ഷണം ഒരുക്കുന്ന പൊലീസുകാരനും അവിടെ നടക്കുന്ന കൊലപാതകവും ആണ് സിനിമ പറയുന്നത്. ത്രില്ലര്‍ എന്നതിലുപരി സംഗീതത്തിനും ഹാസ്യത്തിനും സിനിമ പ്രാധാന്യം നല്‍കുന്നുണ്ട്.
രാസ്ത
ഒമാനിലെ റൂബ് അല്‍ ഖാലി മരുഭൂമിയില്‍ നടന്ന സംഭവ കഥയെ അടിസ്ഥാനമാക്കി അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത ‘രാസ്ത’യും ഇന്ന് തിയേറ്ററുകളില്‍ എത്തും. അമ്മയെ അന്വേഷിച്ചു ഗള്‍ഫിലേക്കെത്തുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിത യാത്രയാണ് ചിത്രം പറയുന്നത്. സര്‍ജാനോ ഖാലിദ്, അനഘാ നാരായണന്‍, ആരാധ്യാ ആന്‍, ഇര്‍ഷാദ്, സുധീഷ്, ടി ജി രവി തുടങ്ങിയവര്‍ രാസ്തയില്‍ പ്രധാന കഥാപാത്രങ്ങളാണ്.
‘രാസ്ത’യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേര്‍ന്നാണ്. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അവിന്‍ മോഹന്‍ സിതാരയാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
ധബാരി ക്യൂരുവി
ആദിവാസി വിഭാഗക്കാര്‍ മാത്രം അഭിനയിക്കുന്ന ആദ്യ സിനിമ ‘ധബാരി ക്യൂരുവി’യും ഇന്ന് തിയേറ്ററുകളില്‍ എത്തുന്നുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് പ്രിയനന്ദനന്‍ ആണ് സംവിധാനം. പൂര്‍ണമായും ഇരുള ഭാഷയിലുള്ളതാണ് ചിത്രം. അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം. യുഎസിലെ ഓസ്റ്റിന്‍, ഇന്‍ഡ്യന്‍ പനോരമ, ഐഎഫ്എഫ്‌കെ അടക്കം ഏഴ് ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് ‘ധബാരി ക്യൂരുവി’ തിയേറ്ററുകളില്‍ എത്തുന്നത്.