തണല്‍ ബാലാശ്രമത്തില്‍ നിന്ന് അഞ്ച് പെണ്‍കുട്ടികളെ കാണാതായി

തൃശ്ശൂര്‍: തൃശ്ശൂര്‍ മായന്നൂരിലെ തണല്‍ ബാലാശ്രമത്തില്‍ നിന്ന് അഞ്ച് പെണ്‍കുട്ടികളെ കാണാതായി.

ഇന്ന് രാവിലെ ആറ് മണിമുതലാണ് പെണ്‍കുട്ടികളെ കാണാതായത്. അഞ്ച് പേരും സുഹൃത്തുക്കളാണെന്നാണ് ബാലാശ്രമത്തില്‍ നിന്നും കിട്ടിയ റിപ്പോര്‍ട്ട്.

ഇവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് അധികൃതര്‍ അറിയിച്ചു.

പെണ്‍കുട്ടികള്‍ ബസില്‍ കയറിപ്പോകുന്നത് കണ്ടതായി സമീപവാസികള്‍ പറഞ്ഞു. എന്നാല്‍ ഇത് അവര്‍ തന്നെയാണോ എന്ന് സ്ഥിതീകരിച്ചിട്ടില്ല.

സംഭവത്തില്‍ ചേലക്കര സിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.

Top