കേരള ഹൈക്കോടതി ജഡ്ജിമാരാകാന്‍ അഞ്ച് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍; ശുപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

ഡല്‍ഹി: കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എം. ബി സ്‌നേഹലത ഉള്‍പ്പടെ അഞ്ച് പേരെ നിയമിക്കാനാണ് ശുപാര്‍ശ. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് മാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി കൊളീജിയത്തിന്റേതാണ് ശുപാര്‍ശ.

എം.ബി സ്‌നേഹലതയ്ക്ക് പുറമെ ജോണ്‍സണ്‍ ജോണ്‍ (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, കല്‍പ്പറ്റ), ജി. ഗിരീഷ് (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, തൃശൂര്‍), സി. പ്രതീപ്കുമാര്‍ (അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, എറണാകുളം), പി. കൃഷ്ണകുമാര്‍ (രജിസ്ട്രാര്‍ ജനറല്‍, ഹൈക്കോടതി) എന്നിവരെയും ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു.

Top