അഹമ്മദാബാദ്: ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് അഞ്ച് ജീവനക്കാര്‍ മരിച്ചു. 57 ഓളം പേര്‍ക്ക് പരുക്കേറ്റതായി വിവരം. ഭറൂച്ച് ജില്ലയിലെ ദഹേജിലാണ് അപകടം നടന്നത്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് സൂചന.
സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീപ്പിടുത്തതിലാണ് 57 തൊഴിലാളികള്‍ക്ക് പരുക്കേറ്റത്. ഫാക്ടറിക്കു സമീപം താമസിച്ചിരുന്ന ആളുകളെ മാറ്റിപാര്‍പ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. രാത്രിയോടെ തീ നിയന്ത്രണ വിധേയമായെന്നാണ് വിവരം.