five laks muv

നാല് മീറ്ററില്‍ കുറവ് നീളമുള്ള എംപിവി, ഡാറ്റ്‌സണ്‍ ഗോ പ്ലസ് തുറന്നിട്ട സെഗ്‌മെന്റാണിത്. ഡാറ്റ്‌സണിന്റെ ബജറ്റ് എംപിവിയായ ഗോ പ്ലസിന് കാര്യമായ ചലനമുണ്ടാക്കാന്‍ സാധിക്കാത്ത സെഗ്മെന്റ് ലക്ഷ്യമിട്ട് മാരുതി എത്തുകയാണ് ജനപ്രിയ കാറായാ വാഗണ്‍ ആറിന്റെ എംപിവിയുമായി.

ഇന്തോനേഷ്യന്‍ ഇന്റര്‍നാഷണല്‍ മോട്ടോര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ച വാഗണ്‍ ആര്‍ എംപിവി ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ
എക്‌സ്‌പോയില്‍ വെച്ച് പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

ഹാച്ച് ബാക്കായ വാഗണ്‍ ആറിന്റെ പിന്‍ഭാഗത്തിനു നീളംകൂട്ടി മൂന്നാം നിര സീറ്റ് നല്‍കിയാണ് എംപിവി ഒരുക്കിയിരിക്കുന്നത്. വീല്‍ബേസ് വാഗണ്‍ ആറിനു സമാനമാണ്. നാലു മീറ്ററില്‍ താഴെ നീളമുള്ള വാഗണ്‍ ആര്‍ എംപിവിയുടെ മൂന്നാം നിരയില്‍ രണ്ട് പേര്‍ക്ക് ഇരിക്കാം.

Top