നാഗ് പുര്‍: മഹാരാഷ്ട്രയില്‍ അഞ്ചു നക്‌സല്‍ പ്രവര്‍ത്തകര്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. ഗഡ് ചിറോളി പൊലീസിനു മുമ്പാകയൊണ് രണ്ടു സ്ത്രീകളും മൂന്നു പുരുഷന്‍മാരുമടങ്ങുന്ന സംഘം കീഴടങ്ങിയത്.
കീഴടങ്ങിയവരില്‍ പ്രധാനിയായ സൈനു എന്ന മിര്‍ഗു ജുഹ്‌റു വെഡ്ഡ സംഘടനയില്‍ കമാന്‍ഡര്‍ പദവി വഹിക്കുന്നയാളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.നേരത്തെ, ഇയാളുടെ തലയ്ക്ക് 12 ലക്ഷം രൂപ ഇനാം പൊലീസ് പ്രഖ്യാപിച്ചിരുന്നു.
നിലവില്‍ ഇയാളുടെ പേരില്‍ 17 കേസുകളുണ്ട്. 62 നക്‌സല്‍ ഏറ്റുമുട്ടലുകളില്‍ പങ്കാളിയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.ഈ മാസം ഇത് രണ്ടാം തവണയാണ് നക്‌സലുകള്‍ പൊലീസിനു മുമ്പാകെ കീഴടങ്ങുന്നത്. കഴിഞ്ഞ വര്‍ഷം 22 നക്‌സലുകള്‍ ഗഡ്ചിറോളി പൊലീസില്‍ കീഴടങ്ങിയിരുന്നു