മൂന്ന് കോടിയുടെ നിരോധിത നോട്ടുകളുമായി അഞ്ച് പേര്‍ പിടിയില്‍

പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍നിന്നും നിരോധിത നോട്ടുകള്‍ പിടികൂടി. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ചയാണ് മൂന്ന് കോടിയുടെ നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിടികൂടിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

2016 നവംബര്‍ എട്ടിനാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ച് കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വന്നത്.

Top