ചാവക്കാട്: ഒന്നരക്കോടിയുടെ നിരോധിത നോട്ടുകളുമായി രണ്ട് മലയാളികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ പിടിയില്‍. പാലക്കാട് പറളി സ്വദേശി നാറ പറമ്പില്‍ ഹബീബ്, തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശി പുത്തന്‍പീടികയില്‍ ഷറഫുദ്ദീന്, കോയമ്പത്തൂര്‍ നഞ്ചുണ്ട പുരം സ്വദേശികളായ താജുദ്ദീന്, മുഹമ്മദ് ഇര്‍ഷാദ്, ഫിറോസ് ഖാന് എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ നിന്ന് നൂറ് മീറ്റര്‍ മാത്രം അകലെയുള്ള വടക്കേ ബൈപ്പാസ് ജങ്ഷനില്‍ വെച്ചണ് രണ്ട് കാറുകളിലായി എത്തിയ പ്രതികള്‍ പിടിയിലായത്. നിരോധിച്ച 500, 1000 രൂപ നോട്ടുകളുടെ ഒന്നരക്കോടി രൂപയും ഇവര്‍ സഞ്ചരിച്ച രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.