മുംബൈ : മുംബൈയിലെ അന്ധേരിയില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. വൈകീട്ട് നാല് മണിയോടെ അന്ധേരിയിലെ മരോളിലെ സര്‍ക്കാര്‍ ആശുപത്രിയുടെ നാലാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്.
പത്ത് അഗ്‌നിശമന യൂണിറ്റുകളെത്തിയാണ് തീ അണയ്ക്കുന്നത്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
അഞ്ചു നിലകളിലായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലകളിലാണ് തീപിടിത്തമുണ്ടായത്. തീ വ്യാപിച്ചതോടെ 15 ഓളം ടാങ്കര്‍ ലോറികളില്‍ പ്രത്യേകമായി വെളളമെത്തിച്ച് നടപടികള്‍ ത്വരിതപ്പെടുത്തി.
ആശുപത്രിയില്‍ നിന്ന് 100 ഓളം പേരെ ഒഴിപ്പിച്ചുവെന്നും ദുരന്തനിവാരണ സംഘം പറഞ്ഞു.