ബോധ്ഗയ സ്‌ഫോടന പരമ്പര കേസിലെ അഞ്ചു പ്രതികള്‍ക്ക് ജീവപര്യന്തം

court order

ന്യൂഡല്‍ഹി: ബോധ്ഗയ സ്‌ഫോടന പരമ്പര കേസിലെ അഞ്ചു പ്രതികള്‍ക്കും ജീവപര്യന്തം. ഉമര്‍ സിദ്ദിഖി(39), അസഹറുദ്ദീന്‍ ഖുറൈശി(25), ഇംതിയാസ് അന്‍സാരി എന്ന ആലം(35), ഹൈദര്‍ അലി എന്ന ബ്ലാക് ബ്യൂട്ടി(30), മുജീബുല്ല അന്‍സാരി(28) എന്നിവര്‍ക്കാണ് പാട്‌ന എന്‍.ഐ.എ കോടതി ശിക്ഷ വിധിച്ചത്.

90 ലേറെ ദൃക്‌സാക്ഷികളെ വിസ്തരിച്ച ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് നിരോധിത സംഘടനയായ സിമിയുമായും ഇന്ത്യന്‍ മുജാഹിദ്ദീനുമായും ബന്ധമുണ്ടെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ വാദിച്ചിരുന്നു.

2013 ജൂലൈ ഏഴിനാണ് പ്രതികള്‍ മഹാബോധി മഹാവിഹാരയിലും പരിസരത്തുമായി 13ഓളം കുഴിബോംബുകള്‍ സ്ഥാപിക്കുകയും അതില്‍ 10 എണ്ണം പൊട്ടിത്തെറിക്കുകയും ചെയ്തത്. രണ്ട് ബുദ്ധ സന്യാസിമാരടക്കം അഞ്ചു പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റിരുന്നു. 2013 ഒക്‌ടോബര്‍ 27ന് പാട്‌നയിലെ ഗാന്ധി മൈതാനില്‍ നരേന്ദ്രമോദിയുടെ നിരാഹാര സമരത്തിനിടെ ഉണ്ടായ സ്‌ഫോടന പരമ്പരയിലും ഇവര്‍ പങ്കാളികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Top