കൊച്ചി: നെടുമ്പാശേരിയിലെ പഞ്ചനക്ഷത്രഹോട്ടലായ സാജ് ഹോള്‍ഡിംഗ്‌സിന് ബാര്‍ലൈസന്‍സ് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം.
ബാര്‍ ലൈസന്‍സിന് പുതിയ അപേക്ഷ നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി.
നിലവിലെ അബ്കാരി നയപ്രകാരം ബാറുകളുള്ള പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് പുതിയ അപേക്ഷ നല്‍കേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, എം വി രമണ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.