ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് അടയാളപ്പെടുത്തി അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍. ഒന്നര പതിറ്റാണ്ട് ബിജെപി അധികാരത്തില്‍ ഇരുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും ബിജെപി ഭരിക്കുന്ന രാജസ്ഥാനിലും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഉറപ്പായി.
തെലങ്കാനയില്‍ ടിആര്‍എസ് കേവലഭൂരിപക്ഷം ഉറപ്പിച്ചു. മിസോറാമില്‍ പത്ത് വര്‍ഷം ഭരിച്ച കോണ്‍ഗ്രസിന് തിരിച്ചടിയാണ് കാണുന്നത്. എംഎന്‍എഫിന് ലീഡ് നിലയില്‍ കേവലഭൂരിപക്ഷം ലഭിച്ചു. ഒറ്റയ്ക്ക് അധികാരത്തിലേക്ക് നീങ്ങുകയാണ് എംഎന്‍എഫ്.
മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ആദ്യ ഫലസൂചനകളില്‍ ബിജെപി വളരെ പിന്നിലായിരുന്നു . നിലവില്‍ കേവല ഭൂരിപക്ഷവുമായി കോണ്‍ഗ്രസ് അധികാരത്തിലേക്ക് കടക്കുകയാണ്. . കോണ്‍ഗ്രസ് 109 സീറ്റിലും ബിജെപി 111 ലും ബിഎസ്‌പി 3ലും മറ്റുള്ളവര്‍ 7 സീറ്റിലും മുന്നിലാണ്. ആകെ 230 സീറ്റാണുള്ളത്.
രാജസ്‌ഥാനില്‍ ആകെ 200 സീറ്റില്‍ വോട്ടെണ്ണല്‍ നടക്കുന്ന 199ല്‍ കോണ്‍ഗ്രസ് 101ലും ബിജെപി 73ലും സിപിഐ എം 2ലും ബിഎസ്‌പി 3ലും മറ്റുള്ളവര്‍ 21ലും മുന്നിലാണ്.
ചത്തീസ്‌ഗഡിലും കനത്തപരാജയത്തിലേക്കാണ് ബിജെപി നിങ്ങുന്നത്. ആകെ 90 സീറ്റില്‍ 65ലും കോണ്‍ഗ്രസ് മുന്നിലാണ്. 18 ഇടത്താണ് ബിജെപി മുന്നിലുള്ളത്. കേവലഭൂരിപക്ഷം നേടിയ ഇവിടെ കോണ്‍ഗ്രസ് അധികാരത്തിലെത്തും
രാജസ്ഥാന്‍ – ആകെ 199 സീറ്റുകള്‍
ബി.ജെ.പി 73
കോണ്‍ഗ്രസ് 101
ബി.എസ്.പി 4
മറ്റുള്ളവര്‍ 21
തെലങ്കാന – ആകെ 119 സീറ്റുകള്‍
ടി.ആര്‍.എസ് 86
കോണ്‍ഗ്രസ് 21
ബി.ജെ.പി 3
മറ്റുള്ളവര്‍ 7
ഛത്തീസ്ഗഢ് – ആകെ 90 സീറ്റുകള്‍
ബി.ജെ.പി 18
കോണ്‍ഗ്രസ് 65
ജെ.സി.സി 0
എസ്.പി 6
മറ്റുള്ളവര്‍ 11
മധ്യപ്രദേശ് – ആകെ 230 സീറ്റുകള്‍
ബി.ജെ.പി 111
കോണ്‍ഗ്രസ് 109
ബി.എസ്.പി 3
മറ്റുള്ളവര്‍ 7
മിസോറാം – ആകെ 40 സീറ്റുകള്‍
ബി.ജെ.പി 1
കോണ്‍ഗ്രസ് 7
എം.എന്‍.എഫ് 24
എം.പി.സി 4
230 സീറ്റുകളിലേയ്ക്കാണ് മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. ഇവിടെ കേവല ഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്. 200 സീറ്റുകളുള്ള രാജസ്ഥാനില്‍ 199 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ആള്‍വാര്‍ ജില്ലയിലെ രാംഗഢ് മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ഥി മരിച്ചതിനാല്‍ അവിടെ തെരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു.
അതേസമയം ആകെ 90 മണ്ഡലങ്ങളുള്ള ഛത്തീസ്ഗഡില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ട കേവലഭൂരിപക്ഷം 46 സീറ്റുകളാണ്. കൂടാതെ 119 സീറ്റുകളുള്ള തെലങ്കാനയില്‍ കേവലഭൂരിപക്ഷത്തിന് 60 സീറ്റുകള്‍ വേണം. മിസോറാമില്‍ 40 സീറ്റുകളാണുള്ളത്. ഇവിടെ കേവല ഭൂരിപക്ഷത്തിനായി വേണ്ടത് 21 സീറ്റുകളാണ്.
ലോക്സഭാ തെരെഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരു പോലെ നിര്‍ണ്ണായകമാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം.കോണ്‍ഗ്രസ് നല്ല ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ ബി.ജെ.പിയും പ്രതീക്ഷ കൈവിടുന്നില്ല.