പിറന്നാള്‍ ആഘോഷിക്കുന്ന അഞ്ച് സംസ്ഥാനങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കേരള, കര്‍ണ്ണാടക, മധ്യപ്രദേശ്, ഹരിയാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ രൂപം കൊണ്ടത് ഒരേ ദിവസമാണ്. കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷ്യദ്വീപ്, പോണ്ടിച്ചേരി, ആന്റമാന്‍ നിക്കോബാര്‍ എന്നിവയും രൂപീകരിക്കപ്പെട്ടത് നവംബര്‍ ഒന്നിന് തന്നെയാണ്. അവരവരുടെ സ്വന്തം പ്രാദേശിക ഭാഷയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ അറിയിച്ചത്.

കര്‍ണ്ണാടകയുടെ 63-ാം വാര്‍ഷികാഘോഷങ്ങളാണ് ഇന്ന് നടക്കുന്നത്. ചുവപ്പും മഞ്ഞയും കൂടിയ കര്‍ണ്ണാടകയുടെ പതാക സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഉയര്‍ത്തിയിട്ടുണ്ട്. മൈസൂര്‍ എന്നാണ് സംസ്ഥാനത്തിന്റെ പഴയ പേര്. 1973ലാണ് കര്‍ണ്ണാടക എന്ന പേര് സ്വീകരിച്ചത്.

കേരളം: 62-ാംമത് കേരളപ്പിറവി ആഘോഷങ്ങളാണ് ഇന്ന് നടക്കുന്നത്. കോണ്‍ഗ്രസ് നേതാവ് കേരളത്തെ സംബന്ധിച്ച വീഡിയോ ഇന്ന് പുറത്തു വിട്ടിരുന്നു. 1956ല്‍ കൊച്ചി, മലബാര്‍, തിരുവിതാംകൂര്‍ എന്നിവ യോജിച്ചാണ് കേരള സംസ്ഥാനം രൂപീകൃതമായത്. തിരുവിതാംരൂറിന്റെ ചല ഭാഗങ്ങള്‍ അന്ന് മദ്രാസിന്റെ ഭാഗമായിത്തീര്‍ന്നിരുന്നു.

ഹരിയാന: 1966ലാണ് കര്‍ണ്ണാടക രൂപം കൊള്ളുന്നത്. രൂപീകരണത്തിനു വേണ്ടി പ്രയത്‌നിച്ച മുന്‍ഗാമികള്‍ക്ക് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ എല്ലാവിധ വികസനത്തിനു വേണ്ടി പ്രയത്‌നിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

മധ്യപ്രദേശ്: കേരള സംസ്ഥാനത്തിനൊപ്പമാണ് മധ്യപ്രദേശും രൂപം കൊള്ളുന്നത്. ഇന്ന് രൂപീകരണ വാര്‍ഷികം ആഘോഷിക്കുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും ആശംസകള്‍ അര്‍പ്പിക്കുന്നതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു. മധ്യപ്രദേശ് രൂപീകരിക്കുന്നതിന് മുന്‍പ് ഭോപ്പാല്‍ പ്രത്യേക സംസ്ഥാനമായിരുന്നു. 1949 മുതല്‍ 1956 വരെ ഭോപ്പാല്‍ സംസ്ഥാനമായി തുടര്‍ന്നു. ഭോപ്പാല്‍ അടുത്തു കിടക്കുന്ന സംസ്ഥാനങ്ങളുമായി ചേര്‍ന്നാണ് മധ്യപ്രദേശ് രൂപം കൊണ്ടത്.

ഛത്തീസ്ഗഡ്: 2000ത്തിലാണ് ഛത്തീസ്ഗഡ് രൂപം കൊള്ളുന്നത്. മധ്യപ്രദേശിന്റെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈ സംസ്ഥാനം ഉണ്ടാക്കിയിരിക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം ഛത്തീസ്ഗഡിനും ആശംസകള്‍ നേര്‍ന്നു.

Top