five year plan end;start 3 year plan – niti ayog

Narendra Modi

ന്യൂഡല്‍ഹി: സ്വാതന്ത്രാനന്തരം ഇന്ത്യയുടെ പുരോഗതിക്കായി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു തുടങ്ങിവച്ച പഞ്ചവത്സര പദ്ധതിക്ക് അന്ത്യമായി.

ആസൂത്രണ കമ്മീഷന് പകരം സര്‍ക്കാര്‍ കൊണ്ടുവന്ന നീതി ആയോഗിന്റെ ഗവേണിങ് കൗണ്‍സില്‍ യോഗം ത്രിവത്സര പദ്ധതിക്ക്(2017-2020) വൈകാതെ അംഗീകാരം നല്‍കും.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി ഈ മാര്‍ച്ച് 31 ന് അവസാനിക്കുന്നതോടെ ഇന്ത്യയുടെ പുരോഗതിയില്‍ നിര്‍ണായക ഏടായിരുന്ന ഒരു വലിയ പദ്ധതിക്ക് അന്ത്യമാകുന്നത്.

ഏപ്രില്‍ 23 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് നീതി ആയോഗിന്റെ ഗവേണിങ് കൗണ്‍സില്‍ യോഗം ചേരുക.

Top