ദുബായ് :ചൊവ്വയില്‍ 2117ല്‍ മനുഷ്യരെ എത്തിക്കാനും ചെറുനഗരം യാഥാര്‍ഥ്യമാക്കാനും യുഎഇ പദ്ധതി. പദ്ധതിയുടെ വിശദമായ രൂപരേഖ അഞ്ചുവര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കാന്‍ യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍ദേശം നല്‍കി.
സാങ്കേതിക വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രതിപാദിക്കുന്ന രൂപരേഖ തയാറാക്കാനാണു മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിനു നിര്‍ദേശം.
നൂറുവര്‍ഷത്തെ കര്‍മപദ്ധതികള്‍ വിവിധ തലങ്ങളിലായി പൂര്‍ത്തിയാക്കും. 2021ല്‍ ലക്ഷ്യമിടുന്ന ചൊവ്വാദൗത്യത്തോടെ രാജ്യം സാങ്കേതിക, വൈജ്ഞാനിക മേഖലകളിലടക്കം വന്‍കുതിപ്പു നടത്തുമെന്നാണു പ്രതീക്ഷ.
ദുബായില്‍ അടുത്തിടെ സമാപിച്ച രാജ്യാന്തര സര്‍ക്കാര്‍ ഉച്ചകോടിയിലാണു 2117ലെ ചൊവ്വാ പദ്ധതിയെക്കുറിച്ചു പ്രഖ്യാപിച്ചത്. ചൊവ്വയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന നഗരത്തിന്റെ മാതൃകയും പുറത്തുവിട്ടിരുന്നു. സ്വയംപര്യാപ്ത നഗരം സൃഷ്ടിക്കാനാണു യുഎഇയുടെ ശ്രമം.