കാര്‍ബണേറ്റ് ചെയ്യാത്ത പാനീയങ്ങള്‍ക്ക് ഇനി മുതല്‍ കര്‍ശന മാനദണ്ഡങ്ങള്‍

ന്യൂഡല്‍ഹി: കാര്‍ബണേറ്റ് ചെയ്യാത്ത പാനീയങ്ങള്‍ക്ക് ഇനി മുതല്‍ കര്‍ശന മാനദണ്ഡങ്ങള്‍. കാര്‍ബണേറ്റ് ചെയ്യാത്ത പാനീയങ്ങള്‍ക്ക് മാത്രമല്ല ഊര്‍ജദായക പാനീയങ്ങളുടെയും ഉത്പാദനത്തിന് കര്‍ശന മാനദണ്ഡങ്ങള്‍ നിലവില്‍ വന്നു.

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച അന്തിമ വിജ്ഞാപനമിറക്കിയത്. അപകടകരമായ ഘടകങ്ങള്‍ ഉപയോഗിക്കുന്നുവെന്ന പരാതികളെത്തുടര്‍ന്നാണ് നടപടി.

ഇത്തരം പാനീയങ്ങളില്‍ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കരുത്. പാനീയത്തില്‍ ഔഷധസസ്യങ്ങള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെങ്കില്‍ മുന്‍കൂര്‍ അനുമതി ലഭ്യമാക്കണം. മാത്രമല്ല ഇവ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് നിയമപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം.

കൂടാതെ പാനീയങ്ങളില്‍ മൈക്രോ ബയോളജിക്കല്‍ ഘടകങ്ങള്‍ക്കും അളവ് നിശ്ചയിച്ചിട്ടുണ്ട്. ബോട്ടിലിനുപുറത്ത് ചേരുവകള്‍ എന്തൊക്കെയെന്ന് കൃത്യമായി രേഖപ്പെടുത്തണം. ഈ വ്യവസ്ഥകള്‍ പാലിച്ചേ കാര്‍ബണേറ്റ് ചെയ്യാത്ത പുതിയ പാനീയങ്ങള്‍ പുറത്തിറക്കാവൂ.

Top