റിയൊ ഡി ജനീറോ: ബ്രസീലിയന്‍ ക്ലബ് ഫ്ളെമംഗോയുടെ പരിശീലകനായ ജോര്‍ജെ ജീസസിന് കൊറോണ ബാധ സ്ഥിരീകരിച്ചു. പരിശീലകന് കൊറോണ ബാധ സ്ഥിരീകരിച്ചത് ടീമില്‍ നടത്തിയ പരിശോധനയിലാണ്. എന്നാല്‍ ടീമിലെ ബാക്കി അംഗങ്ങള്‍ക്ക് നടത്തിയ കൊറോണ പരിശോധ ഫലം നെഗറ്റീവ് ആയിരുന്നു.
താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ആരും ഭയക്കേണ്ടതില്ലെന്നും പോര്‍ച്ചുഗീസ് പരിശീലകനായ ജീസസ് അറിയിച്ചിട്ടുണ്ട്.
ജീസസ് ആണ് കഴിഞ്ഞ വര്‍ഷം ബ്രസീലിയന്‍ ലീഗ് കിരീടത്തില്‍ ഫ്ളെമംഗോയെ എത്തിച്ചത്. എന്നാല്‍ കോച്ചിന് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ ഫ്ളെമംഗോ ടീമിന്റെ പരിശീലനം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ബ്രസീലിയന്‍ ഫുട്ബോള്‍ ലീഗും 15 ദിവസത്തേക്ക് നിര്‍ത്തിവച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.