flasco bluetooth speaker

കാഴ്ചയില്‍ ഒരു ഫ്‌ലാസ്‌കാണെന്ന് തോന്നും. സംഗതി ബ്‌ളൂടൂത്ത് സ്പീക്കറാണ്. വെള്ളത്തിലിട്ടാലും കുഴപ്പമൊന്നും ഉണ്ടാവില്ലെന്നതാണ് മറ്റൊരു മികവ്. എസ്.ടി.എ ആക്‌സസറീസാണ് ഈ വാട്ടര്‍പ്രൂഫ് ബ്‌ളൂടൂത്ത് സ്പീക്കര്‍ വിപണിയിലെത്തിച്ചത്. പേര് ഫ്‌ളാസ്‌കോ. നീല, ചുവപ്പ് നിറഭേദങ്ങളില്‍ ലഭിക്കും. വില 5,999 രൂപ.

ഫ്‌ളാസ്‌കോയ്ക്ക് ഒരു വശത്ത് ക്യാരീ ക്‌ളിപ്പുണ്ട്. യാത്രയിലും മറ്റും വാഹനത്തിലോ ബെല്‍റ്റിലോ ബാഗിലോ ഇതുപയോഗിച്ച് സ്പീക്കര്‍ തൂക്കിയിടാം. റബറൈസ്ഡ് മെറ്റീരിയല്‍ ഉപയോഗിച്ചാണ് സ്പീക്കറിന്റെ പുറംഭാഗത്തിന്റെ നിര്‍മ്മാണം. വീഴ്ചയിലും മറ്റും പോറലേല്‍ക്കാതെ ഈ രൂപകല്‍പന സ്പീക്കറിനെ സംരക്ഷിക്കും. ആറ് മണിക്കൂര്‍ വരെ നിലനില്‍ക്കുന്ന 1,500 എം.എ.എച്ച് ബാറ്ററിയാണ് ഇതിലുള്ളത്.

Top