flat murder cause -rashid in police custady

തൃശൂര്‍: അയ്യന്തോളിലെ ഫ്‌ളാറ്റില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി റഷീദ് കീഴടങ്ങി. പാലക്കാട് അതിവേഗ കോടതിയില്‍ കീഴടങ്ങിയ റഷീദിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മാര്‍ച്ച് മൂന്നിനാണ് ഷൊര്‍ണൂര്‍ സ്വദേശി സതീശനെ അയ്യന്തോള്‍ പഞ്ചിക്കല്ലിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മുന്‍ ബ്ലോക് പ്രസിഡന്റായ റഷീദ് കൊലപാതക ശേഷം ഒളിവിലായിരുന്നു.

റഷീദിനെ രക്ഷപ്പെടാന്‍ സാഹായിച്ച കെ.പി.സി.സി മുന്‍ സെക്രട്ടറി എം.ആര്‍ രാമദാസനെ തിങ്കളാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ കോടതിയില്‍ കീഴടങ്ങിയത്. കേസില്‍ ആദ്യം പിടിയിലായ കൃഷ്ണ പ്രസാദ് റഷീദിന് വേണ്ടി കുറ്റം ഏല്‍ക്കുകയായിരുന്നവെന്ന്? പൊലീസ് പറയുന്നു.

Top