സെക്കന്റ് ഹാന്റ് വിപണി കീഴടക്കാനായി, എഫ് വണ്‍ ഇന്‍ ഫോ സൊലൂഷന്‍ എന്ന കമ്പനിയെ സ്വന്തമാക്കി ഫ്‌ളിപ്കാര്‍ട്ട്.
സ്മാര്‍ട്ട്‌ഫോണ്‍, ഇലക്‌ട്രോണിക്‌സ് വിഭാഗങ്ങള്‍ക്ക് സെയില്‍സ് സെഗ്മെന്റുകള്‍ ശക്തിപ്പെടുത്താനാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ ഈ പുതിയ തന്ത്രം.
ഫ്‌ളിപ്കാര്‍ട്ടിന്റെ സേവനദാതാക്കളായ ജീവ്‌സിന്റെ ഭാഗമായിരിക്കും ഇനിമുതല്‍ എഫ് വണ്‍ എന്ന കമ്പനി.
ഫ്‌ളിപ്കാര്‍ട്ട് ഇതോടെ മൊബൈല്‍, ഐ.ടി., ഇലക്‌ട്രോണിക്‌സ് മേഖലകളില്‍ ആജീവനാന്ത സേവനം ഉറപ്പുവരുത്തുകയാണ്.
ബൈബാക്ക് ഗാരന്റി, മാറ്റിവാങ്ങല്‍ എന്നിവയിലൂടെ കിട്ടുന്ന ഉത്പന്നങ്ങള്‍ ഉപയോഗയോഗ്യമാക്കി വില്‍ക്കുകയാണ് ചെയ്യുന്നത്.
ഈ പദ്ധതിയില്‍ പുതിയ ഏറ്റെടുക്കല്‍ വലിയ ഗുണം ചെയ്യും.
2012ല്‍ സ്ഥാപിതമായ എഫ് വണ്‍ ഇന്‍ഫോ സൊലൂഷന്‍ ഇന്ത്യ മൊത്തം സാന്നിധ്യമുള്ള കമ്പനിയാണ്.
കമ്പനിയുടെ സഹ സ്ഥാപകന്‍ ഷമ്മി മോസ സീനിയര്‍ ഡയറക്ടറായി ഫ്‌ലിപ്കാര്‍ട്ടില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.