ഫ്‌ളെക്‌സ് നിരോധനം; ഉത്തരവ് നടപ്പാക്കാത്തതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

HIGH-COURT

കൊച്ചി: സംസ്ഥാന സര്‍ക്കാരിന് താക്കീതുമായി ഹൈക്കോടതി. ഫ്‌ളെക്‌സ് നിരോധനം നടപ്പാക്കാത്തതുമായി ബന്ധപ്പെട്ടാണ് കോടതി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധിയുണ്ടെന്നും ഇങ്ങനെ പോയാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തേണ്ടി വരുമെന്നും കോടതി താക്കീത് ചെയ്തു.

ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ കോടതി ഉത്തരവിട്ടിട്ടും സര്‍ക്കാരിന് ഉത്തരവ് നടപ്പിലാക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും ഉത്തരവുകള്‍ പുറപ്പെടുവിച്ച് മടുത്തുവെന്നും , വെറുതെ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ ഇനിയാകില്ലെന്നും കോടതി പറഞ്ഞു.

മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ എന്തിനാണ് ഇനിയും മറുപടി എന്നായിരുന്നു കോടതിയുടെ പ്രതികരണം. നിരോധന ഉത്തരവുണ്ടായിട്ടും ഫ്െളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ആളുകള്‍ക്ക് എന്തും ചെയ്യാം എന്ന സ്ഥിതിയാണിപ്പോള്‍. സര്‍ക്കാര്‍ അതിനു കൂട്ടുനില്‍ക്കുകയാണെന്നും ,കോടതി ചെയ്യുന്നത് തെറ്റാണ് എന്ന് പറയാന്‍ സാധിക്കുമോ? അങ്ങനെയാണെങ്കില്‍ ഈ കേസില്‍ ഇടപെടാതിരിക്കാം എന്നും ഹൈക്കോടതി പറഞ്ഞു.

Top